സി.ജി.പി.എ. കേരള
പത്രപ്രസ്താവന
കേന്ദ്രസർക്കാർ ജീവനക്കാർക്ക്
2004 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുത്തിയതും പശ്ചിമബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങൾ
നടപ്പിലാക്കി യതുമായ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു
പകരം ഏകീകൃത പെൻഷൻ പദ്ധതി 2025 ഏപ്രിൽ
1 മുതൽ പ്രാബല്യത്തിൽ വരുത്താൻ കേന്ദ്രസർക്കാർ തീരുമാനി ച്ചിരിക്കുകയാണ്. പെൻഷൻ നൽകുന്നതിൻ്റെ സമ്പൂർണ്ണ ഉത്തര വാദിത്തം സർക്കാറിനാണെന്നും സ്റ്റാറ്റ്യുട്ടറി
പെൻഷൻ പുനഃസ്ഥാപിക്കണ മെന്നുമുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും ആവശ്യം
തള്ളി ക്കളഞ്ഞുകൊണ്ടാണ് ഏകപക്ഷീയമായി ഈ പദ്ധതി പ്രഖ്യാപിച്ചിരി ക്കുന്നത്.
പെൻഷൻ ലഭ്യമാകാൻ ജീവനക്കാർ വിഹിതം
നല്കണമെന്ന നിലപാട് ആവർത്തിച്ച് ഉറപ്പിച്ച ഈ നടപടിയിൽ കേന്ദ്ര സർക്കാർ പെൻഷൻകാരുടെ
അസ്സോസ്സിയേഷൻ (സി.ജി.പി.എ. കേരള) സംസ്ഥാന കമ്മിറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.
10 വർഷം സർവ്വീസുള്ളവർക്ക് അവസാനം വാങ്ങിയ
ശമ്പളത്തിൻ്റെ പകുതി പെൻഷനായി ലഭിച്ചിരുന്നതിനു പകരം 25 വർഷം സർവീസ് പൂർത്തിയാക്കിയാൽ മാത്രമേ മുഴുവൻ
പെൻഷന് അർഹരാവൂ. 80 വയസ്സു മുതൽ ലഭ്യമാകുന്ന അധിക പെൻഷൻ, പെൻഷൻ കമ്മ്യൂട്ടേഷൻ എന്നിവയും ഈ പദ്ധതിയിൽ
നിഷേധിച്ചിരിക്കുന്നതും പ്രതിഷേധാർഹമാണ്.
2004 മുതൽ തുടരുന്ന പ്രക്ഷോഭത്തിൻ്റെ വിജയമാണ്
NPS പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം.
ജീവനക്കാരുടെ കൂടിയാലോചനാ സമിതികളുമായി വിശദമായി ചർച്ച ചെയ്തു മാത്രമേ പുതിയ പദ്ധതി
നടപ്പാക്കാൻ പാടുള്ളു എന്നും പഴയ പെൻഷൻ പുനഃസ്ഥാപിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും
സി.ജി.പി.എ.കേരള സംസ്ഥാന പ്രസിഡണ്ട് വി.എ.എൻ.നമ്പൂതിരിയും
ജനറൽസെക്രട്ടറി ടി.എൻ.വെങ്കിടേ ശ്വരനും പ്രസ്താവനയിൽ അറിയിച്ചു.
പ്രസിഡണ്ട് ജനറൽസെക്രട്ടറി
വി.എ.എൻ.
നമ്പൂതിരി ടി.എൻ.വെങ്കിടേശ്വരൻ
28-08-2024
No comments:
Post a Comment